Breaking News

കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കുമ്പളപ്പള്ളിയിൽ ജീവൻ രക്ഷാ പരിശീലനം നടത്തി.

കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കുമ്പളപ്പള്ളിയിൽ ജീവൻ രക്ഷാ പരിശീലനം നടത്തി.
കിനാനൂർ കരിന്തളം പഞ്ചായത്ത് 13-ാം വാർഡ് ആരോഗ്യകേന്ദ്രം, നീലേശ്വരം ജനമെത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ, കുടുംബശ്രീ എഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ കുമ്പളപ്പള്ളി പള്ളിയിലാണ് പരിപാടി നടന്നത്. നീലേശ്വരം സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈ ഉദ്ഘാടനം ചെയ്ത വാർഡ് മെമ്പർ കെ.വി.ബാബു അധ്യക്ഷനായി. ഡോ.ശിവരാജ് പരിശീലനത്തിന് നേതൃത്വം നൽകി. എഡിഎസ് പ്രസിഡന്റ് കെ.വി. ശ്രീജ,ഐഷാൽ മെഡിസിറ്റി ജനറൽ മാനേജർ ഷമീൽ, ആശാ വർക്കർ എൻ.സിന്ധു എന്നിവർ പ്രസംഗിച്ചു.

No comments