കാസറഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പി.ശ്രീരാമൻ നമ്പൂതിരി ചാമ്പ്യൻ ആയി.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ടെക്നിക്കൽ കമ്മിറ്റി ജില്ലാ പ്രസിഡന്റ് രാജേഷ് നമ്പൂതിരി പരപ്പ അധ്യക്ഷനായി. ശ്രീധരൻ ചൂട്ടക്കാട് സ്വാഗതം പറഞ്ഞു.
കാസറഗോഡ് ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പി.ശ്രീരാമൻ നമ്പൂതിരി ചാമ്പ്യൻ ആയി.
Reviewed by kasaragodupdates
on
July 08, 2024
Rating: 5
No comments