Breaking News

പടന്നക്കാട് കാർഷിക കോളേജ് എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.

പടന്നക്കാട് കാർഷിക കോളേജ് എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.
അടുത്തറിയാം ലഹരിപദാർത്ഥങ്ങളുടെ അപകടങ്ങളും നിയ
നിയമങ്ങളും എന്ന വിഷയത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി. രഘുനാഥൻ ക്ലാസ് നയിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിതാറാണി അധ്യക്ഷയായി. ചടങ്ങിൽ വിമുക്തി കോ-ഓർഡിനേറ്റർ കെ.എം. സ്നേഹ, ഡ്രീം പ്രൊജക്ട് കോ-ഓർഡിനേറ്റർ അജി തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ.എൽ.അനൂപ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് സ്‌റ്റുഡന്റ് കോ-ഓർഡിനേറ്റർ എം. ഹരികൃഷ്ണൻ നന്ദി പറഞ്ഞു. നൂറോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. ലഹരിവിരുദ്ധ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി.

No comments