ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭയുടെയും മാതൃസഭയുടെയും കാസറഗോഡ് ജില്ലാ കൺവെൻഷൻ ജൂലൈ 14 ന്
ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭയുടെയും മാതൃസഭയുടെയും കാസറഗോഡ് ജില്ലാ കൺവെൻഷൻ ജൂലൈ 14 ന് ഞായറാഴ്ച നീലേശ്വരത്ത് നടക്കും.
രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാരഭവനിലാണ് കൺവെൻഷൻ. സഭ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. ബങ്കളം ശ്രീനാരായണ ഗുരുമഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ ശിവഗിരി മഠം, സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, പ്രചാരണ സഭ അസിസ്റ്റന്റ് രജിസ്ട്രാർ പി.പി.സുരേന്ദ്ര ബാബു എന്നിവർ സംബന്ധിക്കും. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനുള്ളതിനാൽ മുഴുവൻ ഗുരുദേവ ഭക്തരും കൺവെൻഷനിൽ സംബന്ധിക്കണമെന്ന് സഭ ജില്ലാ സെക്രട്ടറി വിനോദ് ആറ്റിപ്പിൽ അറിയിച്ചു.
No comments