Breaking News

അജാനൂർ ഇഖ്ബാൽ ഹയർസെക്കന്ററി സ്കൂളിലെ ഉന്നതവിജയികൾക്ക് സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ഇഖ്ബാലിയൻസ് അനുമോദനമൊരുക്കി.

അജാനൂർ ഇഖ്ബാൽ ഹയർസെക്കന്ററി സ്കൂളിലെ ഉന്നതവിജയികൾക്ക് സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ഇഖ്ബാലിയൻസ് അനുമോദനമൊരുക്കി.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഒപ്പം ഇതര മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. ഉപഹാരവും സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അഷ്റഫ് എം.ബി. മൂസ പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാലിയൻസ് പാലക്കി അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് യതീംഖാന പ്രസിഡന്റും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ സി.കുഞ്ഞബ്ദുല്ല വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ കെ.എച്ച്.മുഹമ്മദ് ഷാഫിയുടെ ഫോട്ടോ എ.ഹമീദ് ഹാജി അനാഛാദനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.വി.സുധ, ഹെഡ്മാസ്റ്റർ ആർ. അസീസ്, പിടിഎ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഇഖ്ബാലിയൻസ് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ സ്വാഗതവും എം.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. സ്കൂളിലെ 1968-73 ആദ്യ ബാച്ചുകാർ പഠനം പൂർത്തിയാക്കി സ്കൂൾ വിട്ട് അരനൂറ്റാണ്ടിനു ശേഷം ഒത്തു ചേർന്ന് രൂപം നൽകിയ സംഘടനയാണ് ഇഖ്ബാലിയൻസ്. ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ നിരവധി പരിപാടികളാണ് ഇവർ സംഘടിപ്പിച്ചത്.

No comments