Breaking News

നീലേശ്വരം കോട്ടപ്പുറത്തെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.

നീലേശ്വരം കോട്ടപ്പുറത്തെ  പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.
കാസർകോട് ജില്ലാ സഞ്ചരിക്കുന്ന നേത്രചികിത്സാ വിഭാഗം, നീലേശ്വരം താലൂക്കാശുപത്രി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ജെപിഎച്ച്എൻ പുഷ്പലത അധ്യക്ഷയായി. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. അപർണ രോഗികളെ പരിശോധിച്ചു. ഒപ്റ്റോമെട്രിസ്റ്റ് അജീഷ് കുമാർ, നമിത, നഴ്സിങ് അസിസ്റ്റന്റ് അപ്പുക്കുട്ടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വിനോദ് സ്വാഗതവും എംഎൽഎസ്പി സുബി ജോൺ നന്ദിയും പറഞ്ഞു. ആശാ വർക്കർമാരായ കെ. നിഷ,ബീന,വിജിത, പി.വി. നിഷ എന്നിവർ സംബന്ധിച്ചു.

No comments