Breaking News

നിർമാണത്തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം സെന്റർ ഡിവിഷൻ സമ്മേളനം ചേർന്നു.

നിർമാണത്തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം സെന്റർ ഡിവിഷൻ സമ്മേളനം പള്ളിക്കര ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി. സുഭാഷ് അധ്യക്ഷനായി. നിർമാണത്തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.വി. കുഞ്ഞിക്കണ്ണൻ, ടി.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. എം.സുരേശൻ രക്തസാക്ഷി പ്രമേയവും വി.കെ.ലോഹിതാക്ഷൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.വി. മുരളി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഡി വിഷൻ സെക്രട്ടറി സി.വി. അനീഷ് സ്വാഗതം പറഞ്ഞു. നിർമാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

No comments