ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് നീലേശ്വരത്ത് പ്രതിഷേധ സംഗമം നടത്തി
വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ നഗരസഭകളെ ഇല്ലായ്മ ചെയ്യാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് നീലേശ്വരത്ത് പ്രതിഷേധ സംഗമം നടത്തി.
ജനപ്രതിനിധികളെ അണിനിരത്തി ഒപ്പുമതിൽ പരിപാടിയും നടത്തി. നീലേശ്വരം നഗരസഭാ കവാടത്തിൽ നടന്ന പ്രതിഷേധ പരിപാടി നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ ഇ.എം.കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ, യുഡിഎഫ് കൗൺസിലർമാരായ കെ.വി.ശശികുമാർ, വിനു നിലാവ്, പി.ബിന്ദു, എം. ഭരതൻ, ഇ. അശ്വതി, സി.മുഹമ്മദ് കുഞ്ഞി, പെരുമ്പ മുഹമ്മദ്, രാമരം അബ്ദുൽസലാം ഹാജി, ഇ.കെ.അബ്ദുൽ മജീദ്, ഇസ്മായിൽ തങ്കയം, അടുക്കം മുഹമ്മദ് കുഞ്ഞി, പി.ഇസ്മായിൽ കോട്ടപ്പുറം, ഷാഹുൽ ഹമീദ് ഉച്ചൂളിക്കുതിര്, ജലീൽ ആനച്ചാൽ എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർ അൻവർ സാദിഖ് സ്വാഗതം പറഞ്ഞു.
No comments