Breaking News

മടിക്കൈ സഹകരണ ബാങ്ക് മുണ്ടോട്ട് പുതുതായി തുടങ്ങിയ പ്രഭാത സായാഹ്നശാഖ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

മടിക്കൈ സഹകരണ ബാങ്ക് മുണ്ടോട്ട് പുതുതായി തുടങ്ങിയ പ്രഭാത സായാഹ്നശാഖ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി പി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ട്രോങ് റൂം ഉദ്ഘാടനം എസ്. പ്രീത, കമ്പ്യൂട്ടർ സിച്ചോൺ കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം, ആദ്യ വായ്പാ വിതരണം സഹകരണ ജോയിന്റ് രജിസ്ട്രാർ കെ. ലസിത എന്നിവർ നിർവഹിച്ചു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ വി.ചന്ദ്രൻ, ഹൊസ്ദുർഗ് അസി. രജിസ്ട്രാർ കെ. രാജഗോപാലൻ എന്നിവർ ചേർന്ന് ആദ്യനിക്ഷേപം സ്വീകരിച്ചു.
മെമ്പർമാർക്കുള്ള അപകട ഇൻഷുറൻസ് ധനസഹായം സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡ് അംഗം സി. പ്രഭാകരൻ വിതരണം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ റഹ്മാൻ, മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം.ഷാജി, പഞ്ചായത്ത് അംഗങ്ങളായ കെ.വി. പ്രമോദ്, എ. ശൈലജ, മടത്തിനാട്ട് രാജൻ, ഒ. കുഞ്ഞികൃഷ്ണൻ, എ.വി.ബാലകൃഷ്ണൻ, കെ.പ്രഭാകരൻ, എം.കുഞ്ഞമ്പു, കെ.സാവിത്രി, ടി.ദിനേശൻ, കെ.രാജൻ, എം.കുഞ്ഞി ഗോവിന്ദൻ മാസ്റ്റർ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ എം.കുഞ്ഞിരാമൻ, എം. രവീന്ദ്രൻ, വി.കെ.ശശിധരൻ, സി.മല്ലിക, ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.വിശ്വനാഥൻ, സി.ഇ.ജയൻ, കെ.വി. ബാലൻ എന്നിവർ പ്രസംഗിച്ചു. മടിക്കൈ ഉണ്ണിക്കൃഷ്ണ മാരാരും സംഘവും ചെണ്ടമേളവും ഒരുക്കി.

No comments