ചെറുവത്തൂരിൽ നിന്നു മീൻ പിടിക്കാൻ പോയ വഞ്ചി യന്ത്രത്തകരാറിലായി:കടലിൽ കുടുങ്ങിയ 19 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.
ചെറുവത്തൂരിൽ നിന്നു മീൻ പിടിക്കാൻ പോയ വഞ്ചി യന്ത്രത്തകരാറിലായി:കടലിൽ കുടുങ്ങിയ 19 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.കാസർഗോഡ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘമാണ് രക്ഷപ്പെടുത്തിയത്. ചെറുവത്തൂർ അഴിമുഖത്തുനിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ കപ്പിത്താൻ എന്ന വഞ്ചി ഇന്ന് ഉച്ചക്ക് 12 :30 മണിയോടെ ഏഴിമല ഭാഗത്ത് നിന്നും 10 കിലോമീറ്റർ അകലെ യന്ത്ര തകരാറിനെ തുടർന്ന് കടലിൽ അകപെടുകയായിരുന്നു. 19 മത്സ്യത്തൊഴിലാളികൾ ആണ് വഞ്ചിയിൽ ഉണ്ടായിരുന്നത്.
കാസറഗോഡ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പ്രീത പി.വി യുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് വകുപ്പിൻ്റെ മറൈൻ റെസ്ക്യൂ യൂണിറ്റ് സ്ഥലത്ത് എത്തിചേരുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു .മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ് സി പി ഓ വിനോദ് കുമാർ , സി പി ഒ സുകേഷ്, റെസ്ക്യൂ ഗാർഡുമാരായ മനു, ശിവകുമാർ എന്നിവരാണ് രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തത്. മോശം കാലാവസ്ഥയെ തുടർന്ന് വഞ്ചി അഴീക്കൽ ഹർബോറിൽ സുരക്ഷിതമായി
No comments