Breaking News

ഓണത്തിന് 2000 സഹകരണ ഓണച്ചന്തകൾ തുടങ്ങുമെന്ന് സഹകരണ, ദേവസ്വംമന്ത്രി വി.എൻ. വാസവൻ.

ഓണത്തിന് 2000 സഹകരണ ഓണച്ചന്തകൾ തുടങ്ങുമെന്ന് സഹകരണ, ദേവസ്വംമന്ത്രി വി.എൻ. വാസവൻ.
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കുന്നുമ്മലിലെ നവീകരിച്ച മുഖ്യശാഖ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ബാങ്ക് പ്രസിഡന്റ് എം.രാഘവൻ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയായി. മുൻ പ്രസിഡന്റ് എ.കെ.നാരായണന്റെ ഫോട്ടോ മത്സ്യഫെഡ് ഡയറക്ടർ വി.വി.രമേശൻ അനാഛാദനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചർ ലോക്കർ ഉദ്ഘാടനവും ജോയിന്റ് രജിസ്ട്രാർ കെ.ലസിത കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. 
ടി. ശോഭ, കെ.രാജഗോപാലന്‍, കെ.രാജ്‌മോഹനന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി.വി. സുരേഷ് ,എം.ബല്‍രാജ് ,പി.അപ്പുക്കുട്ടന്‍, പ്രവീണ്‍ തോയമ്മല്‍, വി.കമ്മാരന്‍ ,പി കെ. നിഷാന്ത്, ദേവി രവീന്ദ്രന്‍, സാബു അബ്രഹാം, വി.വി.പ്രസന്നകുമാരി ,കമലാക്ഷ, എ.ശബരീശന്‍ , എ.ഷാജി, കെ. വി.ജയപാലന്‍ ,പി.വി. സതീശന്‍ , മഹമൂദ് മുറിയനാവി , കെ. പ്രഭാകരന്‍, ടി കെ നാരായണന്‍ എം. പൊക്ലന്‍, കെ. വി.രാഘവന്‍ ,എം.സേതു എന്നിവര്‍ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി വി.വി. ലേഖ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ കെ.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

No comments