കാസറഗോഡ് ജില്ലയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി അന്തിമ ഘട്ടത്തിൽ: പ്രാവർത്തികമായാൽ ഉന്നത വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല: മന്ത്രി ആർ.ബിന്ദു.
കാസറഗോഡ് ജില്ലയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി അന്തിമ ഘട്ടത്തിൽ: പ്രാവർത്തികമായാൽ ഉന്നത വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല: മന്ത്രി ആർ.ബിന്ദു.ഉത്തര മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിയ്ക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആർ. ബിന്ദു . റൂസ പദ്ധതിയും കോളേജ് മാനേജ്മെന്റും ചേർന്നാണ് ഇരുന്നൂറോളം സീറ്റുകളോടുകൂടിയ കോൺഫറൻസ് ഹാൾ നിർമിച്ചിരിക്കുന്നത്.
കേരളത്തിനെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച വൈജ്ഞാനിക സമൂഹമാക്കുന്നതിൽ നെഹ്റു കോളേജിൻ്റെ പങ്കിനെ മന്ത്രി പ്രത്യേകം പരാമർശിച്ചു.
ചടങ്ങിൽ കാഞ്ഞങ്ങാട് എംഎൽഎ. ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. കെ. വി. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും, കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ടി. ദിനേഷ്, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് തുളസി വി.വി., കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ചന്ദ്രബാബു ആർ. എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ കോളേജ് മാനേജർ കെ. രാമനാഥൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് പി.കെ. ബാലഗോപാൽ നന്ദിയും പറഞ്ഞു.
No comments