Breaking News

ചൗക്കി സന്ദേശം ലൈബ്രറി ആന്റ് റീഡിങ് റൂം കല്ലങ്കൈ സൺറോക്ക് ഹാളിൽ പുസ്തക ചർച്ച നടത്തി.

ചൗക്കി സന്ദേശം ലൈബ്രറി ആന്റ് റീഡിങ് റൂം കല്ലങ്കൈ സൺറോക്ക് ഹാളിൽ പുസ്തക ചർച്ച നടത്തി.
ഡോ.എ.എ.അബ്ദുൽ സത്താറിന്റെ "ഓർമകൾ പെയ്യുന്ന ഇടവഴികൾ" എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. അഡ്വ.വി.എം. മുനീർ വിഷയാവതരണം നടത്തി. ഒരു ഡോക്ടർ എഴുതിയ പുസ്തകം ഒരു വക്കീൽ സദസിന് പരിചയപ്പെടുത്തുന്നു എന്ന കൗതുകവും ചടങ്ങിനുണ്ടായി. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ അധ്യക്ഷനായി. അബൂ ത്വാഇ, എരിയാൽ അബ്ദുല്ല, വേണു കണ്ണൻ, അബ്ദു കാവുഗോളി, ഡോ. ചന്ദ്രൻ, എം.പി.ജിൽജിൽ , പി.എ മുഹമ്മദ് കുഞ്ഞി, മൂസ ബാസിത്, ഹനീഫ് കടപ്പുറം, അഷ്റഫ് അലി ചേരങ്കൈ സെഡ്.എ.മൊഗ്രാൽ, സലാംകുന്നിൽ, ഹനീഫ്അടുക്കത്തുബയൽ, അബ്ദുല്ല കോട്ടക്കുന്ന്, വിജയകുമാർ രജീഷ്, റിജേഷ്, ബഷീർഗ്യാസ് എന്നിവർ സംസാരിച്ചു. മറുമൊഴിയിൽ 
ഡോ.സത്താർ എഴുത്തനുഭവങ്ങൾ പങ്കു വെച്ചു.എസ്.എച്ച്.ഹമീദ് സ്വാഗതവും സലീം സന്ദേശം നന്ദിയും പറഞ്ഞു.

No comments