കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാരായ ഹോംഗാർഡുമാരെ ആദരിച്ച് കാർഗിൽ വിജയ ദിവസാഘോഷം.
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാരായ ഹോംഗാർഡുമാരെ ആദരിച്ച് കാർഗിൽ വിജയ ദിവസാഘോഷം.
കാഞ്ഞങ്ങാട്ടെ ഹോംഗാർഡുമാരായ കെ. മണി, കെ.ജെ. ബാബു എന്നിവർക്ക് വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റാണ് ആദരമൊരുക്കിയത്. എരിയ പ്രസിഡന്റ് മഹമൂദ് മുറിയനാവി പൊന്നാടയണിയിച്ചു. ട്രാഫിക് എസ്ഐ, എം. ഭാസ്കരൻ, സമിതി ജില്ലാ കമ്മിറ്റി അംഗം അനിത രമേശൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മധുസൂദനൻ, കണ്ണൻ പപ്പായ, യൂണിറ്റ് സെക്രട്ടറി മനോജ് കരുവളം എന്നിവർ പ്രസംഗിച്ചു.
No comments