റിട്ട. കാസർകോട് അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ നെല്ലിക്കാട് സിന്ധു ഭവനിലെ പി.എ. രാമൻ (84) അന്തരിച്ചു.
റിട്ട. കാസർകോട് അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ നെല്ലിക്കാട് സിന്ധു ഭവനിലെ പി.എ. രാമൻ (84) അന്തരിച്ചു. ദീർഘകാലം കാഞ്ഞങ്ങാട് ബിഡിഒ ആയും സേവനമനുഷ്ഠിച്ചു. 1960 ഓഗസ്റ്റ് 24 ന് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ആയി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് നാഷണൽ സാമ്പിൾ സർവേ ഇൻവെസ്‌റ്റിഗേറ്റർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ, ഓഫീസർ എന്നീ തസ്തികകളിൽ ജോലി ചെയ്തു. പിന്നീട് ഗ്രാമവികസന വകുപ്പിൽ ബിഡിഒ ആയി നിയമനം കിട്ടി. കാസറഗോഡ്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽ ബിഡിഒ ആയി. തുടർന്ന് ഡിആർഡിഎ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ (എഡിസി) തസ്തികകളിൽ ജോലി ചെയ്തു. 1995 ഒക്ടോബർ 31 ന് സർവീസിൽ നിന്ന് വിരമിച്ചു. റിട്ടയർമെന്റിന് ശേഷം ബ്ലോക്ക് തല ജനകീയാസൂത്രണ സമിതി ചെയർമാൻ, വൈസ് ചെയർമാൻ, നീലേശ്വരം പാൻടെക്കിൽ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: എം.ആർ ജാനകി (റിട്ട. ഹൈസ്കൂൾ അസിസ്റ്റന്റ്). മക്കൾ: സിന്ധു. പി.രാമൻ (ക്ലർക്ക്, കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസ്), ഡോ.പി.ആർ.സജി ( സ്‌റ്റേറ് പ്രൊജക്ട് മാനേജർ ആയുഷ് മിഷൻ, തിരുവനന്തപുരം). മരുമക്കൾ: എ.സി. ബാബുരാജ് (പ്രവാസി ബേക്കറി പെരിയ കാലിയടുക്കം), ഡോ. ബിന്ദു (തിരുവനന്തപുരം). സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, പാറുക്കുട്ടി, ലക്ഷ്മിക്കുട്ടി, പരേതരായ കൃഷ്ണൻ, സരോജിനി.
No comments