കണ്ണൂർ - മംഗളൂരു റൂട്ടിൽ, പകൽ സമയത്ത് സ്പെഷ്യൽ ട്രെയിൻ ഓടിക്കണമെന്ന് നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കലക്ടീവ് (എൻആർഡിസി ) ആവശ്യപ്പെട്ടു.
യാത്രക്കാരുടെ രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്ന കണ്ണൂർ - മംഗളൂരു റൂട്ടിൽ, പകൽ സമയത്ത് സ്പെഷ്യൽ ട്രെയിൻ ഓടിക്കണമെന്ന് നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കലക്ടീവ് (എൻആർഡിസി ) ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്കും, രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ കണ്ണൂരിൽ നിന്ന് മംഗലാപുരം ഭാഗത്തേക്കും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിർത്തത്തക്ക രീതിയിൽ പ്രതിദിന വണ്ടിയില്ല. അത് കൊണ്ട് തന്നെ പ്രസ്തുത ആവശ്യത്തിൽ അനുഭാവപൂർണമായ തീരുമാനം റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എൻആർഡിസി നിവേദനത്തിൽ ആവശ്യപ്പെട്ടു.
No comments