Breaking News

കാഞ്ഞങ്ങാട്ടെ കെ. ഉമേഷ് കാമത്ത് ആന്റ് കമ്പനി കാസറഗോഡ് ജില്ലയിലെ മുതിർന്ന തയ്യൽത്തൊഴിലാളികളെ ആദരിക്കും.

ഉഷാ തയ്യൽമെഷീൻ വിപണന രംഗത്ത് 55 വർഷത്തെ പാരമ്പര്യമുള്ള കാഞ്ഞങ്ങാട്ടെ കെ. ഉമേഷ് കാമത്ത് ആന്റ് കമ്പനി കാസറഗോഡ് ജില്ലയിലെ മുതിർന്ന തയ്യൽത്തൊഴിലാളികളെ ആദരിക്കും.
വാർഷികത്തോടും കാഞ്ഞങ്ങാട്ടെ നവീകരിച്ച ഷോറും ഉദ്ഘാടനത്തിന്റെയും ഭാഗമായാണിത്. ഓരോ താലൂക്കിൽ നിന്നും ഏറ്റവും പ്രായം കൂടിയ നിലവിൽ ജോലി തുടർന്നു വരുന്ന ഒരു പുരുഷ തൊഴിലാളിയെയും ഒരു വനിതാ തൊഴിലാളിയേയുമാണ് ആദരിക്കുക. ഓരോരുത്തർക്കും അവരുടെ പരിചയത്തിലുള്ള തൊഴിലാളികളെ ഇതിലേക്ക് നിർദേശിക്കാം. പേര്, വയസ്സ്, മൊബൈൽ നമ്പർ, സ്ഥലം എന്നീ വിവരങ്ങൾ ജൂലൈ 31 ന് മുമ്പ് 9388021215 എന്ന നമ്പറിലേക്ക് വാട്സ് അപ് ചെയ്യണം. കൂടുതൽ വിവരങ്ങൾ 9447225658 എന്ന നമ്പറിൽ ലഭിക്കും.

No comments