Breaking News

പാരീസ് ഒളിമ്പിക്സ്, കേരള സ്കൂൾ ഒളിമ്പിക്സ്: നീലേശ്വരം ജിഎൽപി സ്കൂളിൽ ദീപശിഖ തെളിയിച്ചു

പാരീസ് ഒളിമ്പിക്സിന്റെയും കേരള സ്കൂൾ ഒളിമ്പിക്സായി ഈ അധ്യയന വർഷം വർഷം നടത്താനിരിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെയും ആവേശവുമായി നീലേശ്വരം ജിഎൽപി സ്കൂളിൽ ദീപശിഖ തെളിയിച്ചു.
പ്രത്യേക സ്കൂൾ അസംബ്ലിയും നടത്തി. വിവിധ കായികമേളയിൽ സ്വർണമെഡൽ നേടിയ ലത മൂലപ്പള്ളി പരിപാടിയിൽ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് നളിനി ടീച്ചർ ഒളിമ്പിക് സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ പി.ബിന്ദു തെളിയിച്ച ദീപശിഖ ഹെഡ്മിസ്ട്രസ് നളിനി കായികതാരം ലത മൂലപ്പള്ളിക്കു കൈമാറി. സ്കൂൾ പിടിഎ പ്രസിഡന്റ് പി.കെ.രതീഷ്, എസ്എംസി ചെയർമാൻ എം.വി.ദീപു, മദർപിടിഎ പ്രസിഡന്റ് ലേഖ ജയേഷ്, സ്റ്റാഫ് സെക്രട്ടറി വി.സീമ, സീനിയർ അസിസ്റ്റന്റ് ടി.വി.ശ്രീജ എന്നിവർ ആശംസകൾ നേർന്നു.

No comments