Breaking News

ചായ്യോത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ നൊവേനയും തിരുനാൾ ആഘോഷവും സമാപിച്ചു..

ചായ്യോത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ നൊവേനയും തിരുനാൾ ആഘോഷവും സമാപിച്ചു.
ഒൻപത് ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷം നടന്നത്. സമാപന ദിവസമായ ഇന്ന് ആരാധന, ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിച്ചു. വിവിധ ദിവസങ്ങളായി നടന്ന തിരുന്നാൾ ആഘോഷ ചടങ്ങുകൾക്ക് തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, 
ഫാ. ലൂയി മരിയ ദാസ്, ഫാ.ഡിറ്റോ ശൗര്യംതടത്തിൽ, ഫാ. ഷിൻ്റോ വട്ടപ്പാറ,
റവ. ഫാ. ആൻസിൽ പീറ്റർ, മോൺ. മാത്യു ഇളംതുരുത്തി പടവിൽ, ഫാ. ജെറിൻ കളപ്പുരയ്ക്കൽ, ഫാ. ജോർജ് കളപ്പുര,  ഫാ. ലിജോ തടത്തിൽ കപ്പൂച്ചിൻ, മാർ. ജോർജ് വലിയമറ്റം, മാർ. ജോസഫ് പാംപ്ലാനി എന്നിവർ  കാർമികത്വം വഹിച്ചു.

No comments