നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം: അനുജ്ഞാ കലശപൂജ നടത്തി
പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നടന്നു വരുന്ന നീലേശ്വരം പള്ളിക്കര പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ അനുജ്ഞാ കലശപൂജ നടത്തി.
ബ്രഹ്മകലശ മഹോത്സവത്തിനു കാർമികത്വം വഹിച്ചു വരുന്ന തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. സമാപനദിവസമായ നാളെ രാവിലെ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം. പകൽ 7.52 നും 8.40 നും മധ്യേ മകം നക്ഷത്രം നാലാം കാലിൽ കർക്കടകം രാശി മുഹൂർത്തത്തിൽ ദേവ പ്രതിഷ്ഠ. ഉഷപൂജയ്ക്കും പ്രസാദ വിതരണത്തിനും ശേഷം അന്നദാനമുണ്ടാകും.
No comments