പുതുക്കൈ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പി.എൻ.പണിക്കർ അനുസ്മരണവും ആദരിക്കലും നടത്തി.
പുതുക്കൈ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പി.എൻ.പണിക്കർ അനുസ്മരണവും ആദരിക്കലും നടത്തി.
പുതുക്കൈ ജിയുപി സ്കൂളിൽ നടന്ന പരിപാടി കെ.വി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി. ഭാസ്കര പണിക്കർ അവാർഡ് ജേതാവ് കൂടിയായ കെ.വി.രാഘവൻ മാസ്റ്ററെ ഗോപാലകൃഷ്ണൻ പയ്യാടക്കംവളപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. പുതുക്കൈ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ.രവി, പി.മുരളീധരൻ മാസ്റ്റർ, വി.രാമചന്ദ്രൻ നായർ, ടി.കെ.ബാലകൃഷ്ണൻ, സി.വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു. അസോസിയഷൻ സെക്രട്ടറി ടി.കെ.ഗംഗാധരൻ സ്വാഗതവും പി.വി.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
No comments