വായനാ വെളിച്ചം പരിപാടിയിൽ നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയത്തിന് മികച്ച നേട്ടം.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായനാ വെളിച്ചം പരിപാടിയിൽ നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയത്തിന് മികച്ച നേട്ടം.
താലൂക്കിലെ 210 വായനശാലകൾ പങ്കെടുത്ത പരിപാടിയിൽ 3 സമ്മാനങ്ങളാണ് വായനശാല നേടിയത്. മികച്ച പ്രവർത്തനത്തിനുളള പ്രോത്സാഹന സമ്മാനം, മികച്ച കോ-ഓർഡിനേറ്റർ, മികച്ച കയ്യെഴുത്തുമാസികയ്ക്കുള്ള പുരസ്കാരം എന്നിവ നേടിയ വിദ്യാപോഷിണി താലൂക്കിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വായനാ വെളിച്ചം പദ്ധതിയിലെ മികച്ച കോ-ഓർഡിനേറ്റർ ആയി വിദ്യാപോഷിണിയിലെ കെ.കെ.നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. നീലേശ്വരം കോട്ടപ്പുറത്തെ മിനി ടൗൺഹാളിൽ നടന്ന പരിപാടിയിൽ കഥാകൃത്ത് പി.വി.ഷാജികുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു.

No comments