Breaking News

നവകേരളം കർമ്മപദ്ധതി - രണ്ടിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാതല മിഷൻ യോഗം ഉദ്ഘാടനവും ജലബജറ്റ് പ്രകാശനവും നടത്തി

നവകേരളം കർമ്മപദ്ധതി - രണ്ടിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാതല മിഷൻ യോഗം ഉദ്ഘാടനവും ജലബജറ്റ് പ്രകാശനവും ചെയർപേഴ്സൺ ടി.വി. ശാന്ത നിർവഹിച്ചു. 
നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ കെ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷനായി. നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.വി. ദാമോദരൻ ചെയർപേഴ്സണിൽ നിന്ന് ബജറ്റ് പ്രതി ഏറ്റുവാങ്ങി.
നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി. വി.ദേവരാജൻ വിഷയാവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, കെ.പി രവീന്ദ്രൻ, പി. ഭാർഗവി എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ.ടി. മനോജ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രശോഭ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ എ. കെ. പ്രകാശൻ, കുടുംബശ്രീ മെംബർ സെക്രട്ടറി സി.പ്രകാശ്, കൃഷി വകുപ്പ് അസിസ്റ്റൻ്റ് വി.ശ്രീജ എന്നിവർ വിവിധ മിഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അൻവർ സാദത്ത് നന്ദി പറഞ്ഞു. 
നവകേരളം മിഷൻ്റെ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരസഭ ജലബജറ്റ് തയ്യാറാക്കിയത്.  
ഓരോ പ്രദേശത്തെയും ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി, ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തയ്യാറാക്കിയ അടിസ്ഥാന രേഖയാണ് ജലബജറ്റ്. 
ശുദ്ധജലത്തിന്റെ സംഭരണവും വിതരണവും കാര്യക്ഷമമാക്കാനും ജലസംബന്ധമായ കാർഷിക- ഗാർഹിക ആവശ്യങ്ങൾ തൃപ്തികരമായി നിറവേറ്റുന്നതിനും ജല ബജറ്റ് സഹായകരമാകും. 
നഗരസഭ ഇതുവരെ നടപ്പാക്കിയതും ഇനി നടപ്പാക്കാനിരിക്കുന്നതുമായ കുടിവെള്ള പദ്ധതികളും ജലസ്രോതസ്സുകളുടെ നവീകരണ പ്രവർത്തനങ്ങളും നീർത്തട വികസന പദ്ധതികളും കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും ജലബജറ്റ് സഹായിക്കും.

No comments