Breaking News

ചുഴലികാറ്റിൽ നീലേശ്വരം നഗരസഭയിൽ വിവിധ ഭാഗങ്ങളിലായി വ്യാപക നാശനഷ്ടം.

ഇന്നു പുലർച്ചെയുണ്ടായ ചുഴലികാറ്റിൽ നീലേശ്വരം നഗരസഭയിൽ വിവിധ ഭാഗങ്ങളിലായി വ്യാപക നാശനഷ്ടം.
ചാത്തമത്ത്, പാലായി, കണിച്ചിറ ഭാഗങ്ങളിൽ കാറ്റ് നാശം വിതച്ചു. വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. ചാത്തമത്ത് എയുപി സ്കൂൾ കെട്ടിടത്തിനു മുകളിൽ മരം വീണു. പി.അമ്പു, എ.കെ. സുശീല, സി.കെ.ബാലൻ, സി.കെ.രവി, പ്രേമസുധ എന്നിവരുടെ വീടുകൾ മരം വീണ് ഭാഗികമായി തകർന്നു.  റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത തൂണുകൾ തകർന്നതിനാൽ വൈദ്യുതിയും മുടങ്ങി. പാലായി, കരപ്പാത്ത് തുടങ്ങിയ ഭാഗങ്ങളിലും തെങ്ങുകളും മരങ്ങളും കടപുഴകി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ അർദ്ധരാത്രിയും ഇന്ന് പുലർച്ചെയുമായാണ് ചുഴലിക്കാറ്റ് വീശിയത്. കണിച്ചിറയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇവിടങ്ങളിൽ നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നഗരസഭ സംഘവും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.

No comments