നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം അനുമോദനവും എം.ശങ്കരൻ നമ്പ്യാർ എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദനവും എം.ശങ്കരൻ നമ്പ്യാർ എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു.
പരിപാടി പ്രശസ്ത കവി സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് വി. ശശി ,മാനേജ്മെന്റ് ലേബർ സ്റ്റഡീസിൽ പിഎച്ച്ഡി നേടിയ അരുന്ധതി ചന്ദ്രൻ, എൽഎസ്എസ്, യു.എസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. റിട്ട എഇഒ, കെ.വി.രാഘവൻ മാസ്റ്റർ എം.ശങ്കരൻ നമ്പ്യാർ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ പി. ബിന്ദു, സി.എം.അശോക്മാർ, എം മധുസൂദനൻ ,വി.ശശി, അരുന്ധതി ചന്ദ്രൻ ടി.വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.
No comments