Breaking News

പുതുതായി അനുവദിച്ച ഷൊർണൂർ - കണ്ണൂർ പാസ്സഞ്ചർ ട്രെയിൻ കാസറഗോഡ് വരെ നീട്ടണമെന്ന് നീലേശ്വരം ജനത കലാസമിതി വാർഷിക ജനറൽ ബോഡി യോഗം

പുതുതായി അനുവദിച്ച ഷൊർണൂർ - കണ്ണൂർ പാസ്സഞ്ചർ ട്രെയിൻ കാസറഗോഡ് വരെ നീട്ടണമെന്ന് നീലേശ്വരം ജനത കലാസമിതി വാർഷിക ജനറൽ ബോഡി യോഗം റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചു. 
കടുത്ത യാത്രാദുരിതം പേറുന്ന കാസർഗോഡ് ജില്ലയിലെ യാത്രക്കാരോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും, ഈ ഭാഗത്തേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമൻ മാസ്റ്റർ, ഉണ്ണി നായർ, എ.ഗംഗാധരൻ നായർ, എം.വി.ഭരതൻ, കെ.എം.ശ്രീധരൻ, പി.ഹരി നാരായണൻ മാസ്റ്റർ, പി.ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി 
പിനാൻ നീലേശ്വരം (പ്രസിഡന്റ്) കെ.രാജഗോപാലൻ നായർ (വൈസ് പ്രസിഡന്റ്)
വി.കെ.രാമചന്ദ്രൻ (സെക്രട്ടറി) യമുന.കെ.നായർ (ജോയിന്റ് സെക്രട്ടറി), രജീഷ് കോറോത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments