Breaking News

മുങ്ങത്ത് സുകുമാരന്റെ എട്ടാം ചരമവാർഷികം നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

കാസറഗോഡ് ഡിസിസി മുൻ അംഗവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മുങ്ങത്ത് സുകുമാരന്റെ എട്ടാം ചരമവാർഷികം നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു.  നേതാക്കളായ മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, ഇ.ഷജീർ , കെ.വി. ശശികുമാർ, സി. വിദ്യാധരൻ , ഭരതൻ എം.വി , കെ.വി. സുരേഷ് കുമാർ, ബാലചന്ദ്രൻ മാമുനി, പി. പുഷ്കരൻ, തെക്കുമ്പാടൻ ബാലകൃഷ്ണൻ, കെ. ഭാസ്ക്കരൻ, കെ. പ്രകാശൻ,കെ.പി. കരുണാകരൻ, ഉണ്ണി വേങ്ങര എന്നിവർ സംസാരിച്ചു.

No comments