Breaking News

നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗം നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ ചേർന്നു...

നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗം നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ ചേർന്നു.
റിട്ട. ക്യാപ്റ്റന്‍ ഡോ.ദാമോദരന്‍ (എഎംസി) ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത് വിരമിച്ച സമാജത്തിലെ വിമുക്തഭടന്മാരെയും കേരള വാദ്യകലാ അക്കാദമിയില്‍ നിന്നും വാദ്യശ്രീ പുരസ്‌കാരം നേടിയ പുളീരവീട്ടില്‍ ദാമോദരമാരാരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികൾക്കും അനുമോദനമൊരുക്കി. കൃഷ്ണകുമാര്‍ - രാജശ്രീ ദമ്പതികളുടെ മകന്‍ ശ്രീരാഗിന്റെ (കുഞ്ചു) ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ അനുമോദനം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച സമാജത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനിച്ചു. ചടങ്ങില്‍ നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണ മാരാര്‍ അധ്യക്ഷനായി. പ്രൊഫസർ വി.വി പുരുഷോത്തമന്‍, കമലാക്ഷി ടീച്ചര്‍, കെ.സതീശന്‍, കെ.സന്തോഷ്‌കുമാര്‍, കെ.സരിത, കെ.കനകവേണി, കെ.മുരളീധരമാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി കെ.ഗംഗാധരമാരാര്‍ സ്വാഗതവും മാതൃസമിതി സെക്രട്ടറി വി.രാജം നന്ദിയും പറഞ്ഞു.

No comments