Breaking News

ചോയ്യംകോട് രാജീവ്ജി സ്വയംസഹായ സംഘം വാർഷിക ജനറൽബോഡി യോഗം നടത്തി.

ചോയ്യംകോട് രാജീവ്ജി സ്വയംസഹായ സംഘം വാർഷിക ജനറൽബോഡി യോഗം നടത്തി.
ചോയ്യങ്കോട് ഐസിഡിപി സബ് സെന്ററിനു സമീപത്തെ പൊതുകുളം ശുചീകരിച്ച് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ സി.വി.ഗോപകുമാർ അനുമോദിച്ചു. പി. ജനാർദനൻ അധ്യക്ഷനായി. വി.ബിജു സ്വാഗതവും കെ.മുരളീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.ജനാർദനൻ (പ്രസിഡന്റ്), കെ.മുരളീധരൻ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് ചോയ്യങ്കോട് (സെക്രട്ടറി), വി.ബിജു (ജോയിന്റ് സെക്രട്ടറി), കെ.വി. രാമചന്ദ്രൻ പെരിങ്ങ (ട്രഷറർ).

No comments