കീം എൻട്രൻസ് പരീക്ഷയിൽ ചിറ്റാരിക്കാലിലെ ജോൺസ് സെബാസ്റ്റ്യൻ ആണ് കാസറഗോഡ് ജില്ലയിലെ ഒന്നാമൻ.
കീം എൻട്രൻസ് പരീക്ഷയിൽ ചിറ്റാരിക്കാലിലെ ജോൺസ് സെബാസ്റ്റ്യൻ ആണ് കാസറഗോഡ് ജില്ലയിലെ ഒന്നാമൻ.
600ല്‍ 564 മാര്‍ക്ക് നേടിയ ജോണ്‍സ് സംസ്ഥാനതലത്തില്‍ 88-ാം റാങ്കും സ്കോർ ചെയ്തു. ഐഐടി/എന്‍ഐടികളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍സില്‍ 2,743-ാം റാങ്കും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ 8,444-ാം റാങ്കും നേടിയിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ജോണ്‍സിന് നിലവില്‍ സൂറത്കല്‍ എന്‍ഐടിയില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഐഐടിയാണ് സ്വപ്നം. ഗുവഹത്തി ഐഐടിയില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആറാംക്ലാസ് വരെ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസില്‍ പഠിച്ച ജോണ്‍സിന് പിന്നീട് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശനം ലഭിച്ചു. പത്താംക്ലാസ് വരെ ഇവിടെ തുടർന്നു. എന്‍ട്രന്‍സ് ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു. ഒപ്പം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ കോച്ചിങ്ങും ഉണ്ടായിരുന്നു. അധ്യാപക ദമ്പതികളായ കണ്ണിവയൽ ജിയുപിഎസ് റിട്ട. ഹെഡ് മാസ്റ്റർ പി.എ.സെബാസ്റ്റ്യന്റെയും കടുമേനി സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് മേഴ്‌സിക്കുട്ടി തോമസിന്റെയും മൂന്നുമക്കളില്‍ ഇളയവനാണ്. മൂത്തമകന്‍ ഹൃതിക് ന്യൂസിലന്‍ഡില്‍ ഹെല്‍ത്ത് കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ അലന്‍ വിഷ്വല്‍ എഫക്ട്‌സില്‍ ബിരുദാനന്തരബിരുദ പഠനത്തിനായി ഫ്രാന്‍സിലേക്ക് പോകാനൊരുങ്ങുകയാണ്.
No comments