Breaking News

പുരോഗന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ ചേർന്നു.

പുരോഗന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ ചേർന്നു. 
ഓഗസ്റ്റ് 6 മുതൽ 8 വരെ കണ്ണൂരിൽ ചേരുന്ന സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൺവെൻഷൻ നടത്തിയത്. സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. സി.എം.വിനയചന്ദ്രൻ അധ്യക്ഷനായി. രവീന്ദ്രൻ കൊടക്കാട്, എൻ.രവീന്ദ്രൻ, അഡ്വ.സി. ഷുക്കൂർ, കെ. ഉണ്ണിക്കൃഷ്ണൻ, ദർശന പ്രകാശ്, എം.രമ്യ, വി.ആർ. സദാനന്ദൻ, വി.വി. ധനേഷ്, സീതാദേവി കരിയാട്ട്, പി.വി.രാജേന്ദ്രൻ, ഉമേഷ് പിലിക്കോട്, രാഘവൻ ബെള്ളിപ്പാടി, പി ഷിബു, ഡോ.പി.എം.സലിം എന്നിവർ പ്രസംഗിച്ചു. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും കെ.എൻ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

No comments