കനത്ത മഴയും മഴക്കെടുതികളും വിലയിരുത്താൻ കാസർക്കോട് ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു.
കനത്ത മഴയും മഴക്കെടുതികളും വിലയിരുത്താൻ കാസർക്കോട് ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു.
പനത്തടി വില്ലേജിലെ കമ്മാടിയില്‍ കമ്മാടിപുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 31നും റെഡ് അലര്‍ട്ട് തുടരുകയാണെങ്കില്‍ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. എണ്ണപ്പാറയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്നും ജില്ലാ പഞ്ചായത്ത് റോഡ് തകര്‍ന്ന നിലയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.
കള്ളാറില്‍ കുട്ടിക്കാനം കോളനിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അടിയന്തിര സാഹചര്യത്തില്‍ ഇവിടെയുള്ള 10 കുടുംബങ്ങളെ (35 പേര്‍) ചുള്ളിക്കര ജിഎല്‍പിഎസിലേക്ക് മാറ്റി പാര്‍പ്പിക്കാമെന്നും വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ അറിയിച്ചു.
ചെറുവത്തൂർ മയ്യിച്ച പുഴയില്‍ പുഴ കരകവിയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാവുന്ന സാധ്യതയുള്ളതിനാല്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കലക്ടര്‍ ഹോസ്ദുര്‍ഗ് തഹസിൽദാർക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് താലൂക്കില്‍ ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ ജാഗ്രതപാലിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
മഞ്ചേശ്വരം താലൂക്കിലെ ആനക്കല്ലില്‍ അക്കേഷ്യ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് കെഎസ്ഇബി ലൈനുകള്‍ക്ക് മുകളില്‍ വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. അടിയന്തിര ധനസഹായമായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മരങ്ങള്‍ മുറിച്ച നീക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മധൂര്‍ മധുവാഹിനിപുഴ കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് 30 മീറ്ററോളം കടല്‍ കരയില്‍ കയറിയിട്ടുണ്ട്. മുന്‍കരുതല്‍ ആവശ്യമാണെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാമുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. വൈകീട്ട് അഞ്ച് വരെ ഒപി തുടരാന്‍ കലക്ടര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് ലഭ്യത ഉറപ്പാക്കണം. റെഡ് അലര്‍ട്ട് ആയതിനാല്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡിടിപിസി സെക്രട്ടറി യോഗത്തെ അറിയിച്ചു. ഓഗസ്റ്റ് 3 വരെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പ്രദേശത്ത്കൂടുതല്‍ ശ്രദ്ധ വേണമെന്ന് കലക്ടര്‍ നിർദേശം നൽകി.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് പി. ബേബി ബാലകൃഷ്ണന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാസര്‍കോട് ആര്‍ഡിഒ, പി. ബിനുമോന്‍, എന്‍എച്ച്എഐ ലെയ്‌സണ്‍ ഓഫീസര്‍ സേതുമാധവന്‍, മൈനര്‍ ഇറിഗേഷന്‍ ഇഇ പി.ടി.സഞ്ജീവ, ഇറിഗേഷന്‍ ഡിവിഷന്‍
ഇഇ, ഡോ.പി.ടി.സന്തോഷ്‌കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. രാജു, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, തഹസില്‍ദാര്‍മാരായ എം. മുരളി, എം.മായ, അബൂബക്കര്‍ സിദ്ദിഖ്, വി. ഷിബു, അസിസ്റ്റന്റ് പിഎ, ഒ.ടി. വിനോദ്കുമാര്‍, ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ചന്ദന ദിനകരന്‍, ഡിഎംഒയുടെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
കമ്മാടി പത്തു കുടിയില്‍ എട്ട് പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു:
വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി പത്തു കുടിയില്‍ എട്ട് പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് സൗകര്യങ്ങളോടുകൂടിയ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. എട്ട് കുടുംബങ്ങളിലായി 22 അംഗങ്ങളാണ് ( 11 സ്ത്രീകള്‍, എട്ട് പുരുഷന്‍മാര്‍, മൂന്ന് കുട്ടികള്‍) ക്യാമ്പിലുള്ളത്. ഏഴ് പേര്‍ 60 വയസ്സ് പിന്നിട്ടവര്‍. മഴ കനക്കുകയാണെങ്കില്‍ കല്ലപ്പള്ളി ജി.എല്‍.പി സ്‌കൂളില്‍ ക്യാമ്പ് ആരംഭിക്കും.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍:
ജില്ലാ കണ്‍ട്രോള്‍ റൂം - 9446601700, 04994257700
04994255687, 1077
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:
മഞ്ചേശ്വരം- 04998244044
കാസര്‍കോട്- 04994230021
ഹോസ്ദുര്‍ഗ് - 0467 2204042
വെള്ളരിക്കുണ്ട്- 04672242320.
പോലീസ്: 9496187008, 04994257401.
ഫയര്‍ ഫോഴ്സ്: 9497920258, 04994231101, 1011.
ഫിഷറീസ്: 9946826082, 04672202537.
തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമുകള്‍:
ബേഡഡുക്ക ഗ്രാമപഞ്ചായത്ത്: 9048894680, 9567057111, 9744853869, 9947356548
ചെങ്കള ഗ്രാമപഞ്ചായത്ത്: 9496049733.
വലിയപറമ്പ ഗ്രാമപഞ്ചായത്ത്: 9496049677.
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്: 04672250322, 9496049663.
ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത്: 9496049702, 9400762121, 9496049703, 9446451905, 9496358697, 9495545408, 9497143572, 9447651313, 9495975024.
പൈവളിഗെ ഗ്രാമപഞ്ചായത്ത്: 9496049719.
കാറഡുക്ക ഗ്രാമപഞ്ചായത്ത്: 9496049725.
പള്ളിക്കര ഗ്രാമപഞ്ചായത്ത്: 04672272026, 9496049655.
മധൂര്‍ ഗ്രാമപഞ്ചായത്ത്: 9846428480, 9847263659, 9497476878.
കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്: 9496049651. 8301033839.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്: 9496049665, 0467 2221035.
പുത്തിഗെ ഗ്രാമ പഞ്ചായത്ത്- 9496049711.
കുമ്പള ഗ്രാമ പഞ്ചായത്ത്: 9496049717, 9605960230.
ഉദുമ ഗ്രാമപഞ്ചായത്ത്- 04672236242, 9496049743, 9496150469,
കുംബഡാജെ ഗ്രാമ പഞ്ചായത്ത്: 04998260 237, 9496049705.
എന്‍മകജെ ഗ്രാമ പഞ്ചായത്ത്- 9496049721, 9605805116, 9895534205.
കെഎസ്ഇബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു:
കെഎസ്ഇബി കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം. സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് നമ്പറുകള്‍:
സെക്ഷന്‍ ഫോണ്‍ നമ്പര്‍ മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍:
കാസര്‍കോട് 04994 - 230739, 9496011502,
നെല്ലിക്കുന്ന് 04994 - 230393, 9496011508,
കുമ്പള 04998 - 213016, 9496011504,
ഉപ്പള 04998 - 240693, 9496011526,
മഞ്ചേശ്വരം: 04998 - 272400, 9496011521,
വോര്‍ക്കാടി 04998 - 202900, 9496011530,
പൈവളിഗെ 04998 - 207700, 9496012149,
ചെര്‍ക്കള:04994 - 280239, 9496011491,
ബദിയഡുക്ക 04998 - 284051, 9496011486,
പെര്‍ള 04994 - 225622, 9496012461,
മുള്ളേരിയ 04994 - 260101, 9496011495,
ഉദുമ 04997 - 236243, 9496011512,
ചട്ടംഞ്ചാല്‍ 04994 - 281041, 9496012282,
കുറ്റിക്കോല്‍ 04994 - 205176, 9496011517,
സീതാംഗോളി 04998 246016, 9496018763,
കാഞ്ഞങ്ങാട് 04672 - 204149, 9496011442,
ചിത്താരി 04672 - 267049, 9496011437,
പടന്നക്കാട് 04672 - 284149, 9496018356,
മാവുങ്കാല്‍ 04672 - 203149, 9496011447,
പെരിയ ബസാര്‍ 04672 - 234750, 9496012224,
രാജപുരം 04672 - 224049, 9496011452,
ബളാംതോട് 04672 - 228249, 9496012229,
നീലേശ്വരം 04672 - 280260, 9496011463,
ചോയ്യങ്കോട് 04672 - 259260, 9496011575,
ഭീമനടി 04672 - 241389, 9496011457,
നല്ലോമ്പുഴ 04672 - 221100, 9496011572,
പിലിക്കോട് 04672 - 260687, 9496011476,
തൃക്കരിപ്പൂര്‍ 04672 - 210292, 9496011481,
കയ്യൂര്‍ 04672 - 230220, 9496011467,
പടന്ന 04672 - 277786, 9496011472.
No comments