അന്ത്യോദയ എക്‌സ്പ്രസിനും ചെന്നൈ മെയിലിനും നീലേശ്വരത്ത് സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായി.
അന്ത്യോദയ എക്‌സ്പ്രസിനും ചെന്നൈ മെയിലിനും നീലേശ്വരത്ത് സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായി.
നീലേശ്വരം വികസന സമിതി പ്രവാസി ഘടകം ഈ ആവശ്യവുമായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണ്. പ്രധാന ടെയിനുകളായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് ഇല്ല. തിരുവനന്തപുരം - കാസറഗോഡ് റൂട്ടിൽ ഓടുന്ന വന്ദേ ഭാരതിനും നീലേശ്വരം സ്‌റ്റോപ്പ് വേണമെന്ന് വ്യാപകമായ ആവശ്യം ഉണ്ട്. നീലേശ്വരം നഗരസഭയ്ക്ക് പുറമെ കയ്യൂർ - ചീമേനി, കിനാനൂർ കരിന്തളം, മടിക്കൈ, വലിയപറമ്പ്, കോടോം ബേളൂർ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ തുടങ്ങിയ പഞ്ചായത്തുകളിലെ യാത്രക്കാരും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ യാത്രക്കാർ ഭാഗികമായും നീലേശ്വരത്തെത്തുന്നു. ഇവിടങ്ങളിൽ നിന്നെല്ലാമുള്ള യാത്രക്കാർ ദീർഘദൂര വണ്ടികൾ കയറണമെങ്കിൽ കാഞ്ഞങ്ങാട്ടോ പയ്യന്നൂരോ പോകേണ്ട സ്ഥിതിയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കോട്ടപ്പുറം നീലേശ്വരം റെയിൽവേ സ്‌റ്റേഷന് അടുത്താണ്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പശ്ചാത്തല വികസനം വേഗത്തിലാക്കണമെന്നും ആവശ്യമുണ്ട്. യോഗത്തിൽ റാശിദ് പൂമാടം, സംഗീത് നീലേശ്വരം, സമീർ തൈക്കടപ്പുറം എന്നിവർ പ്രസംഗിച്ചു.
No comments