മഴയിലലിഞ്ഞ് ചേറിൽ പുതഞ്ഞ് ഒരു പകലുടനീളം ആവേശം ചോരാതെ മഴപ്പൊലിമ.
മഴയിലലിഞ്ഞ് ചേറിൽ പുതഞ്ഞ് ഒരു പകലുടനീളം ആവേശം ചോരാതെ മഴപ്പൊലിമ.
നീലലശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ് ആണ് അങ്കക്കളരി വയലിൽ മഴപ്പൊലിമയൊരുക്കിയത്. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ അധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ടി. പി.ലത, പി.ഭാർഗവി, കൗൺസിലർമാരായ വി.വി.ശ്രീജ, ടി.വി. ഷീബ, കെ.ജയശ്രീ, എം.കെ. വിനയരാജ്, മുൻ കൗൺസിലർമാരായ ഇ.വി.സുജാത, പി.മനോഹരൻ, കൃഷി ഓഫീസർ കൃഷ്ണ വേദിക, സിഡിഎസ് വൈസ് ചെയർ പേഴ്സൺ എം.ശാന്ത, കൃഷ്ണപിള്ള വായനശാല പ്രസിഡന്റ് കെ.പി.സതീശൻ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എ.രാജൻ എന്നിവർ പ്രസംഗിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി സി.പ്രകാശ് നന്ദിയും പറഞ്ഞു. നാടൻപാട്ടും വിവിധ കലാ കായിക വിനോദ പരിപാടികളും ഇതോടനുബന്ധിച്ചു നടന്നു. വിനയരാജ്, എം.ബിജു, കൃഷ്ണൻ, ഷിജു, മെബിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ എ പ്ലസ് വിജയികൾക്ക് അനുമോദനവുമൊരുക്കി.
No comments