കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ആൾമറയോടെ ഇടിഞ്ഞു താഴ്ന്നു.
കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ആൾമറയോടെ ഇടിഞ്ഞു താഴ്ന്നു.
നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ അരമന കുഞ്ഞമ്മാർ അമ്മ (75) യുടെ വീട്ടിലെ കിണറാണ് താഴ്ന്നത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ഇതേ കിണറിൽ നിന്ന് വെള്ളമെടുത്ത് കുളിച്ച കുഞ്ഞമ്മാർ അമ്മ ക്ഷേത്രത്തിൽ പോയി തിരിച്ചു വരുമ്പോഴേക്കുമാണ് അപകടം ശ്രദ്ധയിൽ പെട്ടത്. കിണർ മണ്ണിടിഞ്ഞു നികന്ന നിലയിലായിരുന്നു. കപ്പിയും കയറും ഉൾപ്പെടുന്ന ആൾമറയുടെ മുകൾ ഭാഗത്തെ തൂണും മോട്ടോറും മാത്രമാണ് ഇതിൽ അകപ്പെടാതെ ബാക്കി ഉണ്ടായിരുന്നത്. എന്നാൽ ഫൗണ്ടേഷനിൽ ഉറപ്പിച്ച മോട്ടോർ അനക്കാൻ സാധിക്കാത്ത നിലയിലായിരുന്നു. പൊതുപ്രവർത്തകരായഎം.രാജഗോപാലൻ നായർ, ബാബു.എൻ.പ്രഭു എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർ സമീപത്തെ മരത്തിലേക്ക് വലിച്ചു കെട്ടി വച്ചു. വാർഡ് കൗൺസിലർ ടി.വി. ഷീബയും സ്ഥലത്തെത്തി. ഇവർ നീലേശ്വരം വില്ലേജ് ഓഫീസറുടെ ശ്രദ്ധയിലും സംഭവം പെടുത്തി. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
No comments