സ്നേഹ വണ്ടിയുമായി കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ
കാലിന് അസുഖം ബാധിച്ച് പൊതുവാഹനങ്ങളിലോ ഇരുചക്ര വാഹനത്തിലാ സഞ്ചരിക്കാൻ സാധിക്കാത്ത കോളേജ് വിദ്യാർത്ഥിനിക്ക് സ്നേഹ വണ്ടിയുമായി കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ.
കരിന്തളം ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥിനിക്കാണ് സ്നേഹവണ്ടി ഏർപ്പെടുത്തിയത്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ. പി.തോളേനി അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് കെ. വിദ്യ മുഖ്യാതിഥിയായി. ജോഷി വർഗീസ്, കൃഷ്ണൻ കരിമ്പിൽ, മോഹനൻ പെരളം, പി.വി.ബിജു കരിന്തളം, പി.പി.ദാമോദരൻ, കരുണാകരൻ കൊല്ലംപാറ എന്നിവർ പ്രസംഗിച്ചു.
No comments