Breaking News

കേരള പോലീസ് അസോസിയേഷന്റെ കാസറഗോഡ് ജില്ലാ സമ്മേളനം പ്രചാരണ വീഡിയോ ശ്രദ്ധ നേടുന്നു.

കേരള പോലീസ് അസോസിയേഷന്റെ കാസറഗോഡ് ജില്ലാ സമ്മേളനം നാളെ ചെറുവത്തൂരിലെ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കെ ഇതിന്റെ പ്രചാരണ വീഡിയോ ശ്രദ്ധ നേടുന്നു.
സമ്മേളന വേദിയിൽ വച്ച് അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ നൽകുന്നതു സംബന്ധിച്ചാണ് വീഡിയോ. സമ്മേളനത്തിന്റെ ഭാഗമായും ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കരുതലാണ് വീഡിയോയിലെ സന്ദേശം. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സജിത്ത്. സി. പടന്ന രചനയും സംവിധാനവും നിർവഹിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.മഹേന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപൻ കോതോളി, എം. നിധീഷ്, കെ.ജയേഷ് എന്നിവരാണ് അഭിനേതാക്കൾ. ശരത്ത് മടിക്കൈ, വിഷ്ണു പടന്ന, ജിതിൻ കരിവെള്ളൂർ, രാജൻ കളർഫുൾ എന്നിവർ സാങ്കേതിക സഹായം നൽകി.

No comments