പാരിസ് ഒളിമ്പിക്സിന്റെയും പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെയും ആവേശമേറ്റു വാങ്ങി പുതുക്കൈ ജിയുപി സ്കൂളിൽ പ്രത്യേക അസംബ്ലി.
പാരിസ് ഒളിമ്പിക്സിന്റെയും പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെയും ആവേശമേറ്റു വാങ്ങി പുതുക്കൈ ജിയുപി സ്കൂളിൽ പ്രത്യേക അസംബ്ലി.
നവംബർ 4 മുതൽ എറണാകുളം ജില്ലയിലാണ് പ്രഥമ കേരള സ്കൂൾ സ്കൂൾ ഒളിമ്പിക്സിന് വേദിയൊരുങ്ങുക. ഒളിമ്പിക്സിന്റെ പ്രാധാന്യം സ്കൂൾ കുട്ടികളെ അറിയിക്കാനാണ് പ്രത്യേക അസംബ്ലി ചേർന്നത്. ഒളിമ്പിക്സിന്റെ പ്രാധാന്യം സ്കൂൾ വിദ്യാർത്ഥികളെ അറിയിക്കുകയും പ്രഖ്യാപന ദീപശിഖ തെളിയിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് കെ.പി.രേഖ, സീനിയർ അസിസ്റ്റന്റ് ടി.മീന, വിനോദ് മാഷ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ കെ. അഭിനന്ദ് ഒളിമ്പിക് സന്ദേശം വായിച്ചു.
No comments