Breaking News

പുതുക്കൈ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ കാർഗിൽ വിജയദിനം ആഘോഷിച്ചു.

പുതുക്കൈ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ കാർഗിൽ വിജയദിനം ആഘോഷിച്ചു.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഓർമദിനാചരണവും ഇതോടനുബന്ധിച്ചു നടന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത നീലേശ്വരം പുതുക്കൈ സ്വദേശി നായബ് സുബേദാർ എ.നാരായണൻ നായരെ അസോസിയേഷൻ പ്രസിഡന്റ് സി.സുകുമാരൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു. സി. വേണുഗോപാലൻ, സി.വി. രാമചന്ദ്രൻ, പി.പി.പ്രദീപൻ, ടി.സുകുമാരൻ, ടി.കെ.രവി, ടി.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി ടി.കെ.ഗംഗാധരൻ സ്വാഗതവും പി.വി.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

No comments