നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.
നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ സുറാബ് ഉദ്ഘാടനം നിർവഹിച്ചു. എന്റെ എഴുത്തിന്റെ വഴികൾ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ പ്രസംഗിച്ചു. സുറാബിന്റെ പ്രശസ്ത കൃതികൾ ലൈബ്രറി പ്രസിഡന്റ് പി.രമേശന് കൈമാറി. നീലേശ്വരം നഗരസഭ കൗൺസിലർ പി.കുഞ്ഞിരാമൻ അധ്യക്ഷനായി. സാഹിത്യ വേദി സെക്രട്ടറി വി.വി. മനോജ് കുമാർ സ്വാഗതവും ലൈബ്രറി സെക്രട്ടറി എ.വി. സജേഷ് നന്ദിയും പറഞ്ഞു.
No comments