ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിൽ എം. നാരായണൻ മാസ്റ്റർ അനുസ്മരണം നടത്തി.
ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിൽ എം. നാരായണൻ മാസ്റ്റർ അനുസ്മരണം നടത്തി.
നാരായണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കൊവ്വൽ, വടക്കുമ്പാട് തെക്ക്-വടക്ക് - സെൻട്രൽ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എം. തമ്പാൻ അധ്യക്ഷനായി. കെ.കണ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കുത്തൂർ കണ്ണൻ മാസ്റ്റർ പ്രസംഗിച്ചു. പി.ശശിധരൻ സ്വാഗതവും സി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു. സി പിഎം നേതാവും ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയിരുന്നു എം. നാരായണൻ മാസ്റ്റർ.
No comments