നീലേശ്വരം സിവിൽ സ്റ്റേഷൻ നിർമാണ പദ്ധതിയുടെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി.
നീലേശ്വരം സിവിൽ സ്റ്റേഷൻ നിർമാണ പദ്ധതിയുടെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി.
എം.രാജഗോപാലന് എംഎല്എ സമര്പ്പിച്ച നിര്ദേശത്തെ തുടര്ന്നാണ് നീലേശ്വരത്ത് മിനിസിവില് സ്റ്റേഷന് നിര്മിക്കുന്നതിനു വേണ്ടി 2020 - 21 സംസ്ഥാന ബഡ്ജറ്റില് 5 കോടി രൂപ അനുവദിച്ചത്. നീലേശ്വരം വില്ലേജ് ഓഫീസ് ഇപ്പോള് പ്രവര്ത്തിക്കുന്ന സ്ഥലത്താണ് നിര്ദിഷ്ട സിവില് സ്റ്റേഷന് പണിയുക. പിഡബ്ല്യുഡി കെട്ടിട വിഭാഗം ഉണ്ടാക്കിയ പ്ലാൻ റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. മണ്ണ് പരിശോധനാ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ ആരംഭിക്കും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നിര്മ്മാണ പ്രവര്ത്തനങ്ങളും ആരംഭിക്കും.
No comments