തീരദേശ വികസനത്തിൽ നാഴികക്കല്ലാവുന്ന നീലേശ്വരം തൈക്കടപ്പുറം പാലത്തിന് 39.98 രൂപയുടെ സാങ്കേതികാനുമതി കിട്ടിയതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തലയെയും ചെറുവത്തൂർ പഞ്ചായത്തിലെ ഓർക്കുളത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. 2017- 18 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ അന്നത്തെ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന് നൽകിയ പദ്ധതി നിർദേശങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തി പദ്ധതി പ്രഖ്യാപിച്ചു. ദേശീയജലപാത കടന്നുപോകുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് പാലം നിർമിക്കുക. 2017 ലെ സംസ്ഥാന ബജറ്റിൽ 20 കോടിയുടെ 20% തുകയാണ് ഇതിനായി വകയിരുത്തിയത്. തേജസ്വിനി പുഴയുടെ ഏറ്റവും വീതി കൂടിയ ഭാഗമായ ഇവിടെ 300 മീറ്റർ ആണ് പുഴയുടെ വീതി. അതിനാൽ തന്നെ പദ്ധതി രൂപരേഖ തയാറാക്കി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുമ്പോഴേക്കും അടങ്കൽ തുക 39.98 കോടിയായി. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലുമായി എംഎൽഎ നേരിട്ട് ചർച്ച നടത്തി ഇതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അധികരിച്ച തുകയ്ക്ക് പ്രത്യേകാനുമതി ലഭ്യമായത്. നിർദിഷ്ട തീരദേശ ഹൈവേയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ പാലം ഗതാഗതത്തിനൊപ്പം ടൂറിസം, മത്സ്യബന്ധനം, വാണിജ്യം എന്നീ രംഗങ്ങളിലും കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും. മടക്കര തുറമുഖം, അഴിത്തല ഫിഷ് ലാന്റിങ് സെന്റർ, പുലിമുട്ട്, കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച് എന്നിവയുടെയെല്ലാം വികസനത്തിന് ഇന്ധനമേകുന്നതാണ് പാലം. നൂതന സാങ്കേതിക വിദ്യയായ പ്രീ സ്ട്രസ്‌ഡ് കോൺക്രീറ്റ് ബീമുകൾ ഉപയാഗിച്ചാണ് പാലം നിർമിക്കുക. 317.80 മീറ്റർ നീളമുള്ള നിർദിഷ്ട പാലത്തിന് ഇരു ഭാഗത്തും നടപ്പാതയും ഉണ്ടാകും. ആവശ്യമായ സംരക്ഷണ ഭിത്തിയോടെ 320 മീറ്റർ അനുബന്ധ റോഡും നിർമിക്കും. ദേശീയ ജലപാത റൂട്ടിൽ വിഭാവനം ചെയ്തതിനാൽ പാലത്തിന്റെ നടുക്ക് ജലോപരിതലത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 55. 050 മീറ്റർ നീളമുള്ള ഒരു ആർച്ച് ടൈപ്പ് സ്പാനും 35 മീറ്റർ നീളമുള്ള 4, 35.7 മീറ്ററിൽ 2, 12.5 മീറ്റർ നീളമുള്ള 4 എന്നിങ്ങനെ സ്പാനുകൾ ഉണ്ടാകും. മധ്യത്തിലെ ആർച്ച് ടൈപ്പ് സ്പാൻ 12 മീറ്റർ വീതിയിലും മറ്റ് സ്പാനുകൾ 11 മീറ്റർ വീതിയിലുമാണ് നിർമിക്കുക.
തീരദേശ വികസനത്തിൽ നാഴികക്കല്ലാവുന്ന നീലേശ്വരം തൈക്കടപ്പുറം പാലത്തിന് 39.98 രൂപയുടെ സാങ്കേതികാനുമതി കിട്ടിയതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തലയെയും ചെറുവത്തൂർ പഞ്ചായത്തിലെ ഓർക്കുളത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. 2017- 18 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ അന്നത്തെ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന് നൽകിയ പദ്ധതി നിർദേശങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തി പദ്ധതി പ്രഖ്യാപിച്ചു. ദേശീയജലപാത കടന്നുപോകുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് പാലം നിർമിക്കുക. 2017 ലെ സംസ്ഥാന ബജറ്റിൽ 20 കോടിയുടെ 20% തുകയാണ് ഇതിനായി വകയിരുത്തിയത്. തേജസ്വിനി പുഴയുടെ ഏറ്റവും വീതി കൂടിയ ഭാഗമായ ഇവിടെ 300 മീറ്റർ ആണ് പുഴയുടെ വീതി. അതിനാൽ തന്നെ പദ്ധതി രൂപരേഖ തയാറാക്കി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുമ്പോഴേക്കും അടങ്കൽ തുക 39.98 കോടിയായി. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലുമായി എംഎൽഎ നേരിട്ട് ചർച്ച നടത്തി ഇതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അധികരിച്ച തുകയ്ക്ക് പ്രത്യേകാനുമതി ലഭ്യമായത്. നിർദിഷ്ട തീരദേശ ഹൈവേയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ പാലം ഗതാഗതത്തിനൊപ്പം ടൂറിസം, മത്സ്യബന്ധനം, വാണിജ്യം എന്നീ രംഗങ്ങളിലും കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും. മടക്കര തുറമുഖം, അഴിത്തല ഫിഷ് ലാന്റിങ് സെന്റർ, പുലിമുട്ട്, കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച് എന്നിവയുടെയെല്ലാം വികസനത്തിന് ഇന്ധനമേകുന്നതാണ് പാലം. നൂതന സാങ്കേതിക വിദ്യയായ പ്രീ സ്ട്രസ്‌ഡ് കോൺക്രീറ്റ് ബീമുകൾ ഉപയാഗിച്ചാണ് പാലം നിർമിക്കുക. 317.80 മീറ്റർ നീളമുള്ള നിർദിഷ്ട പാലത്തിന് ഇരു ഭാഗത്തും നടപ്പാതയും ഉണ്ടാകും. ആവശ്യമായ സംരക്ഷണ ഭിത്തിയോടെ 320 മീറ്റർ അനുബന്ധ റോഡും നിർമിക്കും. ദേശീയ ജലപാത റൂട്ടിൽ വിഭാവനം ചെയ്തതിനാൽ പാലത്തിന്റെ നടുക്ക് ജലോപരിതലത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 55. 050 മീറ്റർ നീളമുള്ള ഒരു ആർച്ച് ടൈപ്പ് സ്പാനും 35 മീറ്റർ നീളമുള്ള 4, 35.7 മീറ്ററിൽ 2, 12.5 മീറ്റർ നീളമുള്ള 4 എന്നിങ്ങനെ സ്പാനുകൾ ഉണ്ടാകും. മധ്യത്തിലെ ആർച്ച് ടൈപ്പ് സ്പാൻ 12 മീറ്റർ വീതിയിലും മറ്റ് സ്പാനുകൾ 11 മീറ്റർ വീതിയിലുമാണ് നിർമിക്കുക.
No comments