Breaking News

മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ഒൻപതാമത്തെ ബ്രാഞ്ച് ആയി മുണ്ടോട്ടെ പ്രഭാത, സായാഹ്ന ശാഖ ജൂലൈ 25 ന് ഉദ്ഘാടനം ചെയ്യും.

മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ഒൻപതാമത്തെ ബ്രാഞ്ച് ആയി മുണ്ടോട്ടെ പ്രഭാത, സായാഹ്ന ശാഖ ജൂലൈ 25 ന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 3 മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യേറ്റ് അംഗം സി. പ്രഭാകരൻ, നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ, പഞ്ചായത്ത് അംഗം കെ.വി. പ്രമോദ്, മടത്തിനാട്ട് രാജൻ, അമ്പലത്തറ ലോക്കൽ സെക്രട്ടറി ഒ.കുഞ്ഞികൃഷ്ണൻ, മടിക്കൈ സഹകരണ ബാങ്ക് ഡയറക്ടർമാരായ എം.കുഞ്ഞിരാമൻ, എ.വി.ബാലകൃഷ്ണൻ, സി.മല്ലിക, വി.കെ. ശശിധരൻ, എം. കുഞ്ഞമ്പു, ശൈലജ, എം.അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി പി.രമേശൻ സ്വാഗതവും കെ.വി. ബാലൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ: എ.വി.ബാലകൃഷ്ണൻ (ചെയർമാൻ), പി.രമേശൻ (കൺവീനർ).

No comments