Breaking News

നീലേശ്വരം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപം ഇന്നോവ കാർ റോഡ് അരികിലെ ഓവുചാലിലേക്ക് തെന്നി

നീലേശ്വരം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപം ഇന്നോവ കാർ റോഡ് അരികിലെ ഓവുചാലിലേക്ക് തെന്നിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ കോൺക്രീറ്റ് റോഡിലൂടെ നീലേശ്വരത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് മഴ വെള്ളമൊഴുകുന്ന ചെറു ചാലിലേക്ക് തെന്നിപ്പോയത്. കുറച്ചു മുമ്പ് പെയ്ത കനത്ത മഴയിൽ പേരോൽ- പത്തിലക്കണ്ടം - ആരാധന ഓഡിറ്റോറിയം റോഡിൽ വലിയ വെള്ളക്കെട്ട് ഉയർന്നിരുന്നു. കോൺക്രീറ്റ് റോഡിന്റെ തെക്കുഭാഗം വെള്ളം ഒഴുകിപ്പോകാൻ കൾവർട്ട് പണിയാത്തതിനാൽ റോഡ് അരികിലെ മണ്ണൊലിച്ചു പോയി വലിയ ചാൽ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയ്ക്കിടെ ഇതുവഴി കടന്നു വന്ന കാർ റോഡും തോടും മനസിലാകാതെ തെന്നു കയായിരുന്നു.

No comments