തീരദേശ കെഎസ്ആർടിസി ബസിലെ ജീവനക്കാർക്ക് അനുമോദനം
ബസ് മുക്കട പാലത്തിന് സമീപം എത്തിയപ്പോൾ മുകളിൽ വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും തത്സമയം ഇടപെട്ട് കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള ക്രമീകരണം ചെയ്തു. ബസ് ഡ്രൈവർ ആലക്കോട് സ്വദേശി പി.എസ്.രാജേഷ്, വടകര സ്വദേശിയായ കണ്ടക്ടർ ഷൈജു എന്നിവരെ സിപിഎം അണ്ടോൾ ബ്രാഞ്ചാണ് ആദരിച്ചത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉപഹാരം സമ്മാനിച്ചു. കെ.വി. അമ്പാടി അധ്യക്ഷത വഹിച്ചു. പി. ശാർങി, പി.പി.രാജേഷ്, കെ.വി.ഗോപാലൻ, ഒ.എം. സച്ചിൻ, എം.കുഞ്ഞിരാമൻ, കെ.ജയൻ എന്നിവർ പ്രസംഗിച്ചു. ടി.വി. അശോകൻ സ്വാഗതം പറഞ്ഞു.
No comments