ഓലക്കൊട്ടകൾ ദേവസ്വം ഭാരവാഹികൾക്ക് കൈമാറി.
നീലേശ്വരം മന്നൻപുറത്തുകാവ് കലശ മഹോത്സവവുമായി ബന്ധപ്പെട്ട് അജൈവമാലിന്യ ശേഖരണത്തിനായി നഗരസഭാ കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് നിർമ്മിച്ച ഓലക്കൊട്ടകൾ ദേവസ്വം ഭാരവാഹികൾക്ക് കൈമാറി.
നഗരസഭാ
ചെയർപേഴ്സൺ ടി.വി ശാന്തയിൽ നിന്ന് മന്നൻപുറത്തുകാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഉണ്ണികൃഷ്ണൻ, എം. രാജഗോപാലൻ എന്നിവർ ചേർന്ന് കൊട്ടകൾ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർ പി സുഭാഷ്, സിഡിഎസ് ചെയർപേഴ്സൺ പി.എം സന്ധ്യ, നഗരസഭ ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.രചന, ബിജു ആണൂർ, വൈപി, മഞ്ജിമ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
No comments