നീലേശ്വരം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ വി.വി. ഉപേന്ദ്രൻ വിരമിച്ചു.
നീലേശ്വരം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ വി.വി. ഉപേന്ദ്രൻ വിരമിച്ചു. 23 വർഷത്തെ സേവനത്തിന് ശേഷമാണിത്.
നഗരസഭാ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കി. യാത്രയയപ്പ് നൽകി. ചെയർപേഴ്സൺ ടി.വി ശാന്ത യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപഹാരവും സമ്മാനിച്ചു. സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രവീന്ദ്രൻ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, പി. ഭാർഗവി , കൗൺസിലർമാരായ ഇ. ഷജീർ , എം.കെ. വിനയരാജ് , പി. കുഞ്ഞിരാമൻ, നഗരസഭ സൂപ്രണ്ട് സുധീർ തെക്കടവൻ, ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ, വി.കെ. വിജയൻ, കെ. സൗമ്യ, കെ.പ്രമോദ്, പി.വി. രമേശ് ബാബു എന്നിവർ സംസാരിച്ചു. സി. പ്രകാശ് നന്ദി പറഞ്ഞു.
No comments