Breaking News

എൻ. എച്ച് അൻവർ അനുസ്മരണം നാളെ

കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി, സിസിഎൻ എന്നിവയുടെ നേതൃത്വത്തിൽ എൻ. എച്ച് അൻവർ അനുസ്മരണം- അൻവറോർമയിൽ നാളെ കാസറഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. 
സിഒഎയുടെ അമരക്കാരനായിരുന്ന നാസർ ഹസ്സൻ അൻവറിന്റെ എട്ടാം വാർഷിക ഓർമദിനത്തിന്റെ ഭാഗമായാണ് അനുസ്മരണ പരിപാടി. വൈകുന്നേരം 3 മണിക്ക് മഞ്ചേശ്വരം എംഎൽഎ , എം.കെ.എം.അഷ്റഫ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷത വഹിക്കും. റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം.വി.നികേഷ് കുമാർ എൻ.എച്ച്. അൻവറിനെ അനുസ്മരിക്കും. സിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് ചാരിറ്റി ഫണ്ട് സമർപ്പണം നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണി ജോസഫ്, , കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വിജയകൃഷ്ണന്‍,  എന്നിവര്‍ അന്‍വറോര്‍മ്മയില്‍ സംസാരിക്കും. സിഒഎ ജില്ലാ പ്രസിഡന്റ് വി.വി മനോജ്കുമാര്‍, എം.ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര, സതീഷ് കെ.പാക്കം, ടി.വി മോഹനന്‍, പി. വിനോദ്.പി, 
എം.അബ്ദുല്ല, കെ. ദിവാകര എന്നിവര്‍ സംബന്ധിക്കും. സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതവും, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍ നന്ദിയും പറയും. സിഒഎ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്വീകരണവും പരിപാടിയുടെ ഭാഗമായി നടക്കും.

No comments