ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് ജോസ്മി ജോഷ്വ സർവീസിൽ നിന്ന് വിരമിച്ചു.
ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് ജോസ്മി ജോഷ്വ സർവീസിൽ നിന്ന് വിരമിച്ചു.
27 വർഷത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് റിട്ടയർ ചെയ്തത്. കാസറഗോഡ് ജില്ലയിലെ ബധിര സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ഹൈസ്കൂളിൽ സയൻസ് അധ്യാപികയായി പ്രവേശിച്ച ജോസ്മി ജോഷ്വ 2020 മുതൽ സ്കൂൾ പ്രധാനാധ്യാപികയാണ്. ജില്ലയിലെ ബധിര വിദ്യാർത്ഥികളുടെ കലാകായിക വളർച്ചയ്ക്ക് ഉറച്ച പിന്തുണ നൽകി. അറിയപ്പെടുന്ന ആംഗ്യഭാഷാ പരിഭാഷകയായ ഇവർ ജില്ലയിൽ വിവിധ പ്രശ്നങ്ങളിൽ പെടുന്ന ബധിരരുടെ ആംഗ്യഭാഷാ പരിഭാഷകയായും പ്രവർത്തിച്ചു. കാസറഗോട്ടെ റിട്ട. എസ്‌ഐ സാമുവലാണ് ഭർത്താവ്.

No comments